Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : One Platform

ന​മ്മു​ടെ കേ​ര​ളം: എ​ല്ലാ സ​ർ​ക്കാ​ർ സേ​വ​ന​ങ്ങ​ളും ഒ​റ്റ പ്ലാ​റ്റ്ഫോ​മി​ൽ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ൾ​​​ക്കാ​​​യി സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ സേ​​​വ​​​ന​​​ങ്ങ​​​ൾ ഒ​​​രു​​​മി​​​ച്ച് ഒ​​​റ്റ പ്ലാ​​​റ്റ്‌​​​ഫോ​​​മി​​​ൽ ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​തി​​​ന് ജ​​​ന​​​കേ​​​ന്ദ്രി​​​ത ഡി​​​ജി​​​റ്റ​​​ൽ മൊ​​​ബൈ​​​ൽ ആ​​​പ്ലി​​​ക്കേ​​​ഷ​​​ൻ ‘ന​​​മ്മു​​​ടെ കേ​​​ര​​​ളം’ ത​​​യാ​​​റാ​​​കു​​​ന്നു.

സ​​​ർ​​​ക്കാ​​​ർ സേ​​​വ​​​ന​​​ങ്ങ​​​ൾ എ​​​ളു​​​പ്പ​​​ത്തി​​​ലും സു​​​ര​​​ക്ഷി​​​ത​​​മാ​​​യും ഏ​​​ക​​​ജാ​​​ല​​​ക​​​ത്തി​​​ലൂ​​​ടെ ല​​​ഭ്യ​​​മാ​​​ക്കു​​​ക​​​യാ​​​ണ് ആ​​​പ്പി​​​ന്‍റെ ല​​​ക്ഷ്യം. ആ​​​പ്പി​​​ന്‍റെ ഔ​​​ദ്യോ​​​ഗി​​​ക പ്ര​​​കാ​​​ശ​​​നം 24ന് ​​​നി​​​ശാ​​​ഗ​​​ന്ധി ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ നി​​​ർ​​​വ​​​ഹി​​​ക്കും.

ജ​​​ന​​​ന സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ൾ മു​​​ത​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സം, ക്ഷേ​​​മ പ​​​ദ്ധ​​​തി​​​ക​​​ൾ, പെ​​​ൻ​​​ഷ​​​നു​​​ക​​​ൾ, ഫീ​​​സു​​​ക​​​ൾ, അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്ക​​​ൽ എ​​​ന്നി​​​വ ഉ​​​ൾ​​​പ്പെ​​​ടെ ജീ​​​വി​​​ത​​​ത്തി​​​ന്‍റെ എ​​​ല്ലാ ഘ​​​ട്ട​​​ങ്ങ​​​ൾ​​​ക്കും ആ​​​വ​​​ശ്യ​​​മാ​​​യ 150-ല​​​ധി​​​കം സേ​​​വ​​​ന​​​ങ്ങ​​​ൾ ആ​​​പ്പി​​​ൽ ല​​​ഭ്യ​​​മാ​​​കും.

ഐ​​​ടി വ​​​കു​​​പ്പി​​​നു​​​വേ​​​ണ്ടി കേ​​​ര​​​ള സ്റ്റേ​​​റ്റ് ഐ​​​ടി മി​​​ഷ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ഡി​​​ജി​​​റ്റ​​​ൽ യൂ​​​ണി​​​വേ​​​ഴ്‌​​​സി​​​റ്റി, സി-​​​ഡി​​​റ്റു​​​മാ​​​യി ചേ​​​ർ​​​ന്നാ​​​ണ് ആ​​​പ്പ് വി​​​ക​​​സി​​​പ്പി​​​ച്ച​​​ത്. വി​​​വി​​​ധ വ​​​കു​​​പ്പു​​​ക​​​ളു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ചാ​​​ണ് ആ​​​പ്പി​​​ൽ സേ​​​വ​​​ന​​​ങ്ങ​​​ൾ ഏ​​​കോ​​​പി​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. ഔ​​​ദ്യോ​​​ഗി​​​ക പ്ര​​​കാ​​​ശ​​​ന​​​ത്തി​​​ന് ശേ​​​ഷം ആ​​​ൻ​​​ഡ്രോ​​​യി​​​ഡ് പ്ലേ ​​​സ്റ്റോ​​​റി​​​ലും, ആ​​​പ്പി​​​ൾ സ്റ്റോ​​​റി​​​ലും ആ​​​പ്പ് ല​​​ഭി​​​ക്കും.

Latest News

Up